കൊല്ലം എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. കുരുമുളക് എന്നര്‍ഥമുള്ള കോലം എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നല്ലേ കൊല്ലം ഉണ്ടായത് എന്ന് കേണല്‍ യൂള്‍ സംശയിക്കുമ്പോള്‍ രാജാവിന്റെ സാന്നിധ്യമെന്നോ രാജാവ് സന്നിധാനം ചെയ്യുന്ന ഇടമെന്നോ സഭാതലമെന്ന് അര്‍ഥമുള്ള കൊലു എന്ന ശംബ്ദത്തില്‍ നിന്നോ ആകാം കൊല്ലം രൂപം പ്രാപിച്ചത് എന്ന് ഡോ. കാല്‍ ഡ്വെല്‍ വാദിക്കുന്നു. കോലം എന്ന പദത്തിന് തമിഴിലും പഴയ മലയാളത്തിലും “അഴക്” എന്നര്‍ഥമുണ്ട്. അങ്ങനെയാണെങ്കില്‍ “അഴകാര്‍ന്ന നഗരം” എന്ന അര്‍ഥത്തിലും ആകാം എന്ന് അദ്ദേഹം സംശയിക്കുന്നു.
കോലത്തിനു ചങ്ങാടമെന്നും വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തില്‍ അര്‍ത്ഥ മുണ്ട്. ഇത് ശരിയാണെങ്കില്‍ ‘തുറമുഖനഗരം’ എന്ന അര്‍ഥത്തിലാവാം കൊല്ലത്തിന് ആ പേര് ഉണ്ടായത്. അതുപോലെ ‘കോയില് ഇല്ലം’ കോയില്ലവും കൊല്ലവുമായെന്ന് വരാമെന്ന് പ്രൊ. ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നു. ചീന ഭാഷയില്‍ ‘കൊലമ്പം’ എന്ന പദത്തിന് വലിയങ്ങാടി എന്നര്‍ത്ഥമുണ്ടെന്നും അപ്പോള്‍ പുഴയോ കായലോ മറ്റൊരു ജലാശയത്തിലേക്ക് തുറക്കുന്ന ഇടമാണ് “കൊല്ലം”എന്നും ഇത് ക്രമേണ കൊല്ലമായി പരിണമിച്ചിരിക്കാമെന്നും മറ്റൊരു ചരിത്രകാരനും പറയുന്നു.
എ.ഡി.825-ല്‍ കൊല്ലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ വിപുലമായവാണിജ്യകേന്ദ്രമായിരുന്നു കൊല്ലം ‘മരുവാന്‍ സപീര്‍ ഈശോ’യുടെ നേത്യത്വത്തില്‍ കൊല്ലത്ത് താവളമടിക്കുകയും സുശക്തമായ വാണിജ്യ സങ്കേതം സ്ഥാപിക്കുകയും ചെയ്ത ക്രിസ്ത്യന്‍ സംഘമാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് ടി.എ ഗോപിനാഥറാവുവും തിരക്കിട്ട വ്യാപാരത്തില്‍ ഏര്‍ പ്പെട്ട വിദേശികള്‍ ആധിവാസം ഉറപ്പിച്ചനാള്‍ മുതല്‍ ഒരു തിയതി ക്രമം സ്വീകരിക്കുകയും അതു കൊല്ലവര്‍ഷമായി തീരുകയും ചെയ്തു. പിന്നീട് രാജകല്‍പ്പന അനുസരിച്ചോ തനത് ആവശ്യം പ്രമാണിച്ചോ സ്വന്തം സംവല്‍സരമായി കൊല്ലവര്‍ഷത്തെ ജനങ്ങള്‍ സ്വീകരിച്ചിരിക്കാമെന്ന് പ്രൊ. ഇളംകുളം അഭിപ്രായപ്പെടുന്നു. കൊല്ലത്തെക്കുറിച്ച് ആദ്യ പരാമര്‍ശരേഖ കൊല്ലവര്‍ഷം 24-ാം ആണ്ടുണ്ടായ ‘തരീസ പള്ളി ശാസന’ മാണ്. മുകളില്‍ സൂചിപ്പിച്ച ‘മരുവാന്‍ സ്പീനോര്‍ ഈശോ’ എന്ന കൃസ്ത്യന്‍ പുരോഹിതന്‍ കൊല്ലത്ത് പണി കഴിപ്പിച്ച പള്ളിക്ക് വേണാടിന്റെ അന്നത്തെ നാടുവാഴിയായ ‘അയ്യനടികള്‍ ’ കേരളചക്രവര്‍ത്തിയായ ‘സ്ഥാണുരവിയുടെ’ അനുവാദത്തോടുകൂടി ഒട്ടേറെ സ്ഥലവും അവകാശാധികാരങ്ങളും എഴുതിക്കൊടുത്ത രേഖകളാണ് ‘തരീസ പള്ളി ശാസനങ്ങള്‍ ’. ഈഴവരെക്കുറിച്ച് പറയുന്ന ആദ്യത്തെ ചരിത്രരേഖയും തരീസ പള്ളി ശാസനമാണ്.
കൊല്ലവര്‍ഷം 278-ലെ രാമേശ്വരം രേഖയിലും ‘കുറങ്കേണികൊല്ലം’ എന്നും കാണാം. കുറങ്ക എന്നാല്‍ വളഞ്ഞത് എ
ന്നര്‍ത്ഥം. ‘കേണി’ എന്നാല്‍ ജലാശയവും. പടിഞ്ഞാറും തെക്കും അറബിക്കടലിനോടും വടക്ക് അഷ്ടമുടിക്കായലിനോടും ചേര്‍ന്നുകിടക്കുന്ന കൊല്ലം നഗരത്തിന് ഈ പേര് അന്വര്‍ത്ഥമാണ്. കൊല്ലം പട്ടണത്തിന്റെ ഭരണം ‘അറുനൂറ്റവര്‍ ’ എന്ന ഭരണ സംഘത്തിനും ‘അഞ്ചുവണ്ണം’ ‘മണിഗ്രാമം’ തുടങ്ങിയ കച്ചവടസംഘങ്ങള്‍ക്കും ‘പുന്നത്തലപ്പതി’ ‘ചോളക്കുടിപ്പതി’ എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന ഇടപ്രഭുക്കന്മാര്ക്കും പങ്കുണ്ടായിരുന്നതായി ‘തരീസ പള്ളി ശാസനം’ വെളിപ്പെടുത്തുന്നു. അറുനൂറ്റവര്‍ക്കുവേണ്ടി ‘പതിവാരം’ (രാജാവിനു നല്കേണ്ട കരം) പിരിക്കുന്നത് അഞ്ചുവണ്ണവും മണിഗ്രാമവുമായിരുന്നു. പുന്നത്തലപ്പതിയും ചോളക്കുടിപ്പതിയും പില്‍ക്കാലത്ത് കൊല്ലം നഗരസഭയുടെ വാര്‍ഡുകളായ പുന്നത്തലയും പോളയത്തോടുമായി മാറി.
കൃസ്തുവര്‍ഷാരംഭത്തിനു മുന്‍പുതന്നെ വിദൂര വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധവും സാംസ്കാരികബന്ധവും ഉണ്ടായിരുന്ന ഒരു തുറമുഖനഗരമായിരുന്നു കൊല്ലം. കൊല്ലം പട്ടണത്തിന്റെയും പരിസരപ്രദേശങ്ങളുടെയും രാഷ്ട്രീയ സംവിധാനം, വാണിജ്യ പുരോഗതി, സാമ്പത്തികാഭിവൃദ്ധി, ജനങ്ങളുടെ ജീവിതരീതി, ആചാരക്രമം, എന്നിവയെപ്പറ്റി എല്ലാം സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പുതന്നെ കൊല്ലം സന്ദര്‍ശിക്കുകയോ കൊല്ലത്തെപ്പറ്റി കേട്ടറിയുകയോ ചെയ്തിട്ടുള്ള വിദേശികളുടെ വിവരണങ്ങളില്‍ കാണാം. ഏ.ഡി.851-ല്‍ ഇവിടം സന്ദര്‍ശിച്ച അറബി വ്യാപാരിയായ സുലൈമാന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഗണനീയമായ തുറമുഖം കൊല്ലമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘അയ്യനടികള്‍ തിരുവടികള്‍ ’ എന്ന വേണാട്ടധിപന് കൊല്ലം തലസ്ഥാനമായി ഭരണം നടത്തിയിരുന്ന കാലത്തായിരുന്നു. ‘കൌലം മലൈ’ എന്ന പേരിലാണ് സുലൈമാന്‍ കൊല്ലത്തെ വിളിച്ചിരുന്നത്.
ഏ.ഡി. 1159-1173 വരെ പൌരസ്ത്യ പര്യടനം നടത്തിയ റാബി ബഞ്ചമിന്‍ എന്ന യഹൂദസഞ്ചാരി കൊല്ലം നഗരത്തെക്കുറിച്ച് വിജ്ഞാനപ്രദമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏ.ഡി. 1263-1275 വരെ ഇന്‍ഡ്യന്‍ പര്യടനം നടത്തിയ അല്ക്വസിനി എന്ന മുസ്ലീം ഭൂമിശാസ്ത്രജ്ഞന്‍ ‘കുലം’ ഇന്‍ഡ്യയിലെ ഏറ്റവും വലിയപട്ടണമാണെന്നും ഈ നഗരത്തില്‍ മാത്രമേ വൈദ്യന്മാര്‍ ഉണ്ടായിരുന്നുള്ളുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. വെനീസിലെ സുപ്രസിദ്ധ സഞ്ചാരിയായ മാര്‍ക്കോപോളോ ഏ.ഡി. 1275-ല്‍ കൊല്ലം സന്ദര്‍ശിച്ചപ്പോള്‍ നേരില്‍കണ്ടപലതും രേഖപ്പെടുത്തീട്ടുണ്ട്. കൊയിലം നഗരത്തില്‍ വിഗ്രഹാരാധകരായ ഹിന്ദുക്കളെ കൂടാതെ യഹൂദരെയും ക്രിസ്ത്യാനികളെയും കാണാം. ആണും പെണും അര്‍ദ്ധ നഗ്നരായിട്ടാണ് നടന്നത്. മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍നിന്നുവരുന്ന ക്രിസ്തുമതപ്രചാരകരും സഞ്ചാരികളും സന്ദര്‍ശിച്ച് രസകരമായപല വിവരങ്ങളും നല്കിട്ടുണ്ട്.
എ-ഡി1324-ല്‍ കൊല്ലത്തെത്തിയ ഡാനമ്പ് പാതിരിയുടെ ‘മിറാബീലിയ-ഡിസ് ക്രിപ്റ്റിയ’ എന്ന ഗ്രന്ഥത്തില്‍ ഇവിടുത്തെ മരുമക്കത്തായ സമ്പ്രദായത്തെകുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.അതിപ്രാചിന കാലത്തുതന്നെ ലോകത്തിലെ പല രാജ്യങ്ങളുമയും കൊല്ലത്തിന് വിപുലമായ വാണിജ്യ ബന്ധം ഉണ്ടായിരുന്നു.പ്ലീനി(ഏ.ഡി1) കുരുമുളക് കൊണ്ടുവരുന്ന ഗ്രീക്കുകപ്പലുകള്‍ അടുക്കുന്ന നെല്ക്കിണ്ട’(നീണ്ടകര)യെ പ്പറ്റി പരാമര്‍ശിക്കുന്നു. 618-907 വരെ ചൈനയുമായുള്ള വാണിജ്യ ബന്ധം (‘താങ് വംശ’രാജക്കന്മാര്‍ ചൈനഭരിച്ചിരിന്ന കാലത്ത്)ഉണ്ടായിരുന്നു അതി ന്റെ സ്മാരകങ്ങള്‍ ആണ് ചിന്നക്കടയിലെ ഓവര്‍ബ്രിഡ്ജിനു വടക്കുവശം റെയില്‍ വേയുടെ സ്ഥാനത്ത്
സ്ഥിതി ചെയ്യുന്ന ചീനകൊട്ടാരം (ചീനക്കടയാണ് ചിന്നക്കടയായത്) കൊല്ലത്തിന്റെ അഭിവൃദ്ധിക്ക് അഷ്ടമുടിക്കായല്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്1503-ല്‍ കൊല്ലവുമയി കച്ചവടം നട ത്തുന്നതിന് കൊല്ലം റാണിയുടെഅഭ്യര്‍ത്ഥനയോടുകൂടി പോര്‍ട്ടുഗീസുകാര്‍ ഇവിടെ എത്തുന്നത്. 1552-ല്‍ റൊഡ്രിഗ്സ് എന്ന പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശാല പുതുക്കി പണിയാനുള്ള അനുവാദത്തിന്റെ മറവില്‍ ഒരു കോട്ട നിര്‍മ്മിക്കുകയാണ് ചെയ്തത്. പോര്‍ട്ടുഗീസ് ഗവര്‍ണ്ണര്‍ക്ക് താമസിക്കാന്‍ രണ്ടു നിലയുള്ള കൊട്ടാരവും സമ്മര്‍ഹൗസുകളും ഉദ്യാനങ്ങളും സ്ഥാപിച്ചു. അന്നത്തെ ഗവര്‍ണറുടെ കൊട്ടാരമാണ് ഇന്നത്തെ കൊല്ലം ബിഷപ്പിന്റെ അരമന.
1659-ല് ഡിസംബര്‍ 29-ാം തിയതി ഡച്ചുകാര്‍ കൊല്ലത്തെത്തി നഗരം കൊള്ളി വച്ച് നശിപ്പിക്കുകയും തങ്കശ്ശേരികോട്ട തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. 1669-ല്‍ തങ്കശ്ശേരികോട്ട പുനര്‍നിര്‍മ്മിച്ചു. തങ്കശ്ശേരിയെ’വാച്ച് ക്വയിലോണ്‍ ‘എന്നാണ് വിളിച്ചിരുന്നത് .കറുകപട്ടയുടേയും കുരുമുളകിന്റെയും കച്ചവടത്തില്‍ കുത്തക കൈവശപെടുത്തി അക്രമോത്സുകരായി കഴിഞ്ഞ ഡച്ചുകാരെ 1471-ല്‍ മാര്‍ത്താണ്ടവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ പരാജയപെടുത്തിയതോടെ അവര്‍ എന്നന്നേക്കുമായി ഇവിടെനിന്നും പിന്മാറി. 1742-ല്‍ തങ്കശ്ശേരി കോട്ട ഇംഗ്ലിഷ് ഈസ്റ്റ്ഇന്ഡ്യാകമ്പനിയുടെ അധീനതയിലായി. ഇന്നും അവരുടെ ഓര്‍മ്മകള്‍ ഇവിടെ നില കൊള്ളുന്നു. ഇംഗ്ലിഷുകാര്‍ കെട്ടിഉയര്‍ത്തിയ ‘വിളക്കുമരം’ നാവികര്‍ക്ക് വഴികാട്ടിയായി ജ്വലിച്ചു നില്‍ക്കുന്നു.















god's own country
No doubt this article is having very high standard.Kerala tour packages
Post new comment