കൊല്ലം എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. കുരുമുളക് എന്നര്‍ഥമുള്ള കോലം എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നല്ലേ കൊല്ലം ഉണ്ടായത് എന്ന് കേണല്‍ യൂള്‍ സംശയിക്കുമ്പോള്‍ രാജാവിന്റെ സാന്നിധ്യമെന്നോ രാജാവ് സന്നിധാനം ചെയ്യുന്ന ഇടമെന്നോ സഭാതലമെന്ന് അര്‍ഥമുള്ള കൊലു എന്ന ശംബ്ദത്തില്‍ നിന്നോ ആകാം കൊല്ലം രൂപം പ്രാപിച്ചത് എന്ന് ഡോ. കാല്‍ ഡ്വെല്‍ വാദിക്കുന്നു. കോലം എന്ന പദത്തിന് തമിഴിലും പഴയ മലയാളത്തിലും “അഴക്” എന്നര്‍ഥമുണ്ട്. അങ്ങനെയാണെങ്കില്‍ “അഴകാര്‍ന്ന നഗരം” എന്ന അര്‍ഥത്തിലും ആകാം എന്ന് അദ്ദേഹം സംശയിക്കുന്നു.