Skip to main content

കൊല്ലം ജില്ല

മനോഹരമായ നഗരവും ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും വന്നടുക്കാന്‍ കഴിയുന്ന തുറമുഖവും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് ഒമ്പതാം നൂറ്റാണ്ടില്‍ സുലൈമാനും 13-ാം നൂറ്റാണ്ടില്‍ മാ‍ര്‍ക്കോപോളോയും 14-ാം നൂറ്റാണ്ടില്‍ ഇബ് നൂബത്തൂത്തയും പ്രസ്താവിച്ചിട്ടുണ്ട്.

 കൊല്ലത്തെക്കുറിച്ച് വിദേശസഞ്ചാരികളുടെ വിവരണത്തില്‍ നിന്ന്...
 
നദിയുടെ കരയില്‍ മനോഹരമായ മണിമന്ദിരങ്ങളുണ്ട്. രണ്ടുനിലയില്‍  കൂടുതലുള്ള കെട്ടിടങ്ങളൊന്നുമില്ല. കോവണികല്ലുകൊണ്ടും രണ്ടാം നിലത്തട്ട്  തേക്കു കൊണ്ടും നിര്‍മ്മിച്ചിരിക്കുന്നു. മുറികളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള തറയോടുകള്‍ പാകിയിരിക്കുന്നു. പലവിധ പുഷ്പങ്ങളും പഴങ്ങളും കായ്കളും നിറഞ്ഞ തോട്ടങ്ങള്‍ ഒരോ ഗ്യഹത്തിനുചുറ്റും കാണപ്പെടുന്നു. ഒരോ വീടീനരികിലും കാവുകള്‍ ഉണ്ടായിരുന്നു.
                                                          -(ന്യൂ ഹോഫ്, ഡച്ച് ഗവര്‍ണര്‍ )

മനോഹരമായ കൊല്ലം തുറമുഖത്തുനിന്ന് കുരുമുളക്, ഇഞ്ചി, ഇലവര്‍ങ്ങ,പട്ട, എന്നിവകയറ്റുമതിചെയ്യുന്നു.വിദേശത്തു നിന്നു ധാരാളം കപ്പലുകള്‍പലതരം ചരക്കുകളുമായി ഇവിടെ വരികയും പകരം കുരുമുളകുമായി തിരിച്ചു പോകുകയും ചെയ്യുന്നു. സമ്പല്‍ സമ്യദ്ധമായ ഈ രാജ്യത്ത് നീതിയുംസമാധാനവും കളിയാടുന്നു. സ്വാദുള്ള പല പഴങ്ങളും ഇവിടെ ലഭിക്കും.  അവയില്‍ ഏറ്റവും വിശിഷ്ടമായത് ചക്കയും മാമ്പഴവുമാണ്
                                                                -(നിക്കോളോ കോണ്ടി)

കുരുമുളക് വിളയുന്ന രാജ്യത്തിന്റെ ദക്ഷിണാഗ്രഭാഗത്താണ് പൊളംബം(കൊല്ലം) നഗരം സ്ഥിതി ചെയ്യുന്നത് എറ്റവും നല്ല ഇഞ്ചി ലഭിക്കുന്നത് ഇവിടെനിന്നാണ്.ലോകത്തിലെഎറ്റവുംവലിയവ്യാപാരകേന്ദ്രങ്ങളുടെയുംതുറമുഖങ്ങളുടെയും പട്ടികയില്‍ കൊല്ലത്തിന് സ്ഥാനമുണ്ട്.
                                                                           (ഫിയര്‍ ഒഡോറിക്)

Syndicate content